ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചു

ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചു

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്റര്‍ ജീവനക്കാരുടെ ഗുരുതര അനാസ്ഥ നിമിത്തം ആറുവയസുകാരിക്ക് എയിഡ്‌സ് ബാധിച്ചു. ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആലപ്പുഴ സ്വദേശിയായ കുട്ടിക്കാണ് എയിഡ്സ് ബാധിച്ചത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ രക്തം സ്വീകരിച്ച ശേഷമാണ് കുട്ടിക്ക് എച്ച്‌ഐവി പോസിറ്റീവ് ബാധിച്ചതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയുടെ രക്ഷിതാകളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയിലെ കൃത്യവിലോപത്തിനാണ് ആര്‍സിസിയിലെ ജീവനകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്. കണ്ണിന് ഓപ്പറേഷന്‍ നടത്തുന്നതിന് മുന്നോടിയായി രക്തം പരിശോധിച്ചപ്പോഴാണ് കുട്ടിയ്ക്ക് എച്ചഐവി പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ചപ്പോഴാണ് എയിഡ്സ് വന്നതെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.