കോഴിക്കോട് പറമ്പില്‍ ബസാറില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട് പറമ്പില്‍ ബസാറില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പറമ്പില്‍ ബസാറിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുവറ്റയിലെ ആളൊഴിഞ്ഞ പറമ്പിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

പറമ്പില്‍ ബസാറിന് സമീപം ചെറുവറ്റയിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. രാവിലെ മനുഷ്യശരീരം കത്തുന്ന മണം പടര്‍ന്നപ്പോള്‍ നാട്ടുകാര്‍ തിരയുകയായിരുന്നു. ഉടന്‍ വിവരം പോലീസില്‍ അറിയിച്ചു. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറഞ്ഞിട്ടില്ല. ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് അറിയിച്ചു. വാഹനം വന്നുപോയതിന്റെ അടയാളം മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ഡി സി പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുളള സംഘവും സ്ഥലത്ത് പരിശോധന നടത്തി.

ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.