അച്ഛന്റെ എം.പി പദവി തനിക്ക് തലവേദനയേ ഉണ്ടായിട്ടുള്ളു: ഗോകുല്‍ സുരേഷ്

അച്ഛന്റെ എം.പി പദവി തനിക്ക് തലവേദനയേ ഉണ്ടായിട്ടുള്ളു: ഗോകുല്‍ സുരേഷ്

അച്ഛന്റെ എം പി പദവി കാരണം തനിക്ക് തലവേദനയേ ഉണ്ടായിട്ടുള്ളുവെന്ന് നടനും എം പിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. അച്ഛന്റെ പദവി കാരണം മാനസികമായി താന്‍ തകര്‍ന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. ബന്ധുക്കളുടെ പദവികള്‍ ഒരലങ്കാരമാക്കി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍ വളരെ വ്യത്യസ്തമായ ചിന്താഗതിയുള്ള ആണാണ് ഗോകുല്‍ സുരേഷ്. അച്ഛന്‍ എംപിയായ ശേഷം ഏറ്റവുമധികം പീഡനം അനുഭവിച്ചത് താനാണെന്ന് ഗോകുല്‍ പറയുന്നു.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബിജെപിയുടെ എംപി ആയത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി പലരും തന്നെ പീഡിപ്പിച്ചു. ഇതെലാം എന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്നും ഗോകുല്‍ പറയുന്നു. അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമാണെന്നു ഗോകുല്‍ പറയുന്നു. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളോട് ഇഷ്ട്ക്കൂടുതല്‍ ഉണ്ടെന്നും ഗോകുല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.