ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി ആദ്യ കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളില്‍ നിന്നുമായി 900ത്തോളം ഡെലിഗേറ്റ്‌സാണ് പാരമ്പര്യ സ്രോതസ്സുകള്‍ എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ജനറ്റിക്ക് റിസോര്‍സസ് ആന്റ് ബയോഡൈവ്‌ഴ്‌സിറ്റി ഇന്‍്‌റര്‍നാഷ്ണലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മുടെ രാജ്യം തൃപ്തികരമല്ലാത്ത രീതിയിലാണ് അതിനോട് ഇടപെടുന്നതെന്നും ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാധന്‍ പറഞ്ഞു. ആറാം തീയ്യതി തുടങ്ങിയ കോണ്‍ഗ്രസ് നാളെ അവസാനിക്കും.

Leave a Reply

Your email address will not be published.