‘സാക്ഷി’ആദരം നാളെ:പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

‘സാക്ഷി’ആദരം നാളെ:പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പി.വി കൃഷ്ണന്‍മാഷിന് കാസര്‍കോട് പൗരാവലിയുടെ ആദരം നാളെ. നാളെ വൈകിട്ട് നാലു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആദര സമര്‍പ്പണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
എം.എല്‍.എ.മാരായ കെ. കുഞ്ഞിരാമന്‍, പി.ബി അബ്ദുല്‍ റസാഖ് മുഖ്യാതിഥികളാകും. സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന് നല്‍കി നോവലിസ്റ്റ് സി.വി ബാലകൃഷ്ണനും ‘സാക്ഷി വരയുടെ ലോകം’ പുസ്തക പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നല്‍കി നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാടും ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം പ്രൊഫ. എം.എ റഹ്മാനും സാക്ഷി ചരിത്ര മുഹൂര്‍ത്തം ഫോട്ടോ പുസ്തക പ്രകാശനം കൃഷ്ണന്‍മാഷിന്റെ സഹധര്‍മ്മിണി വി.വി മേഴ്സി ടീച്ചര്‍ക്ക് നല്‍കി പി.എന്‍ ഗോപീകൃഷ്ണനും നിര്‍വ്വഹിക്കും. പ്രമുഖര്‍ സംബന്ധിക്കും. 5 മണിക്ക് ടൗണ്‍ ഹാളില്‍ സിനിമാ പിന്നണി ഗായകനും സംഗീതജ്ഞനും ഗസല്‍ മാന്ത്രികനുമായ ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഗസല്‍സന്ധ്യ അരങ്ങേറും.

Leave a Reply

Your email address will not be published.