സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ വരുന്നു

സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയും. ഇതിന്റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും അറവുശാലകളുടെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും. 116 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുളളത്.

മുഖ്യമന്ത്‌റിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇതിന്റെ നടപടികള്‍ അവലോകനം ചെയ്തു. ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും അറവുശാലകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്‌റി നിര്‍ദേശിച്ചു. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബി അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ 15,000 ത്തിലധികം അറവുശാലകള്‍ ഉണ്ട്. എന്നാല്‍ ഒന്നിനും ആധുനിക സജ്ജീകരണങ്ങള്‍ ഇല്ല.

Leave a Reply

Your email address will not be published.