വാഹനാപകടം: പ്രാദേശിക ചാനല്‍ ക്യാമറ മാന്‍ മരിച്ചു

വാഹനാപകടം: പ്രാദേശിക ചാനല്‍ ക്യാമറ മാന്‍ മരിച്ചു

നീലേശ്വരം: പ്രാദേശിക ചാനല്‍ ക്യാമറ മാന്‍ അപകടത്തില്‍ മരിച്ചു. നീലേശ്വരം കേന്ദ്രമാക്കിയുള്ള പ്രാദേശിക കേബിള്‍ ചാനലായ സിനെറ്റിന്റെ കയാമറാമാനും, ചെറുവത്തൂര്‍ പൊന്‍മാലത്തെ പരേതനായ ദാമോദരന്റെ മകനുമായ പ്രകാശന്‍ കുട്ടമത്ത് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ചെറുവത്തൂര്‍ ചെക്ക്പോസ്റ്റിന് സമീപം കാറും ബൈക്കും തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു, മരണം.

ബൈക്കില്‍ സുഹൃത്തുമൊത്ത് വരുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. വാര്‍ത്തകള്‍
ചാനലില്‍ എത്തിച്ചശേഷം മടങ്ങും വഴിയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ നാട്ടുകാരും, മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.