യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം: ന്യൂഡല്‍ഹി കേരള ഹൗസ് എന്‍ആര്‍കെ ഡെവലപ്മെന്റ് ഓഫിസറായിരുന്ന ബി. മഹേഷിന് യാത്രയയപ്പ് നല്‍കി. അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ചുമതലയേല്‍ക്കും.

കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ റെസിഡന്റ് കമ്മിഷണര്‍ ഡോ. വിശ്വാസ് മേത്ത ജീവനക്കാരുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു. അഡിഷണല്‍ റെസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍, ലോ ഓഫിസര്‍ ഷാജി കെ. കുര്യന്‍, ലെയ്സണ്‍ ഓഫിസര്‍ എം. ശശിധരന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി. വേണുഗോപാല്‍, റെസിഡന്റ് എന്‍ജിനീയര്‍ ഷീല ഡാനിയേല്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.സി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.