യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യ കസ്റ്റഡിയില്‍

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യ കസ്റ്റഡിയില്‍

കുറ്റിപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യ കസ്റ്റഡിയില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ(27) ജനനേന്ദ്രിയമാണ് ഭാര്യ മുറിച്ചത്.

യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇതിനിടെ ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം ജനനേന്ദ്രിയം മുറിച്ചത് താനാണെന്ന് യുവതി സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റെ വാദം. ഇത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published.