ഞാന്‍ പിറന്ന ഹിന്ദു മതത്തെക്കുറിച്ച് എനിക്കുണ്ടായ അജ്ഞത മതം മാറ്റം വരെ എത്തിച്ചു: ആതിര

ഞാന്‍ പിറന്ന ഹിന്ദു മതത്തെക്കുറിച്ച് എനിക്കുണ്ടായ അജ്ഞത മതം മാറ്റം വരെ എത്തിച്ചു: ആതിര

കോട്ടയം വൈക്കത്തെ ഹാദിയെ മത പരിവര്‍ത്തനത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പീഡിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, ഇസ്ലാം മത വിശ്വാസത്തിലേക്ക് വഴിതെറ്റിപ്പോയ മകളെ തിരിച്ചു പിടിച്ച കഥയാണ് കാസറഗോഡ് ഉദുമ, കരിപ്പൊടിയിലെ ആതിരയുടെ മാതാപിതാക്കളായ രവീന്ദ്രനും ആശയ്ക്കും പറയാനുള്ളത്. അച്ഛനും, അമ്മയും, സഹോദരനും അടങ്ങുന്ന കുടുംബത്തില്‍ ഹിന്ദുമത വിശ്വാസിയായി വളര്‍ന്ന ആതിര ജൂലൈ മാസം പത്താം തീയ്യതി ഞാന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു വെന്നും, അച്ഛനും അമ്മയും വിഷമിക്കരുതെന്നും, ഞാന്‍ തിരിച്ചുവരുമെന്നും, മത പഠനത്തിനാണ് വീട് വിട്ടിറങ്ങുന്നതെന്നും പറയുന്ന നീണ്ട ഒരു കത്ത് എഴുതിവെച്ച് നാട് വിടുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ ജൂലൈ 27ന് ആതിര ആയിഷയായി നാട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍ പുതിയ ബസ്സ്സ്റ്റാന്റില്‍ ഇസ്ലാംമത വിശ്വാസിയായി എത്തിയ ആയിഷ ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു, താന്‍ ആയിഷയായിരിക്കുന്നുവെന്നും, മത പഠനം തുടരും എന്നും ആദ്യമായി അറിയിച്ചത്.

ശേഷം ബേക്കല്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ പുറത്ത് പൊലീസ് ആയിഷയെ കാസറഗോഡേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ സമയത്ത് ആതിര ആയിഷയായിതന്നെ സംസാരിച്ചു. മത പഠനം തുടരാന്‍ സ്വന്തം വീട്ടില്‍ സാഹചര്യം അനുകൂലമല്ലെന്നും, അതിനാല്‍ കോടതി തന്നെ തന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദികക്കണമെന്നും ആയിഷ കോടതിയോട് അപേക്ഷിച്ചു. തുടര്‍ന്ന് കോടതി ആതിരയെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിച്ച് പരവനടുക്കം മഹിളാ മന്ദിരത്തില്‍ അവരെ താമസിപ്പിക്കാന്‍ ഉത്തരവായി.

ഇതിന് പിന്നാലെ ആതിരയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പറസ് പരിഗണിച്ച് ഹൈക്കോടതി വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. അപ്പോഴും തന്റെ കൂട്ടുകാരിയായ ഇരിട്ടി തില്ലങ്കേരി സ്വദേശി അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര ആഗ്രഹം പ്രകടിപ്പിച്ചത്. അനീസയ്‌ക്കൊപ്പം പോവുകയാണെങ്കില്‍, അവരുടെ സുഹൃത്തും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി ആതിരയോട് നിര്‍ദ്ദേശിച്ചത്.

വീട്ടിലെത്തിയ തന്നെ, ഒരു തരത്തിലും തന്റെ വിശ്വാസത്തെ വീട്ടുകാര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും, മറിച്ച് എല്ലാ മതവും അറിയാന്‍ ശ്രിക്കണമെന്നും എന്നിട്ട് യുക്തിപരമായി തീരുമാനമെടുക്കാന്‍ പഠിക്കണമെന്നും അവര്‍ പഠിപ്പിച്ചുവെന്നും ആതിരയായി തന്നെ ജീവിതം തുടരാന്‍ തീരുമാനിച്ച് വാര്‍ത്താസമ്മേളനം നടത്തിയ വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതിന് ശേഷം വീട്ടിലെത്തിയ വിദ്യാ സമാജത്തില്‍ നിന്നും വന്ന രണ്ട് പ്രവര്‍ത്തകരാണ് തന്റെ ചിന്തകളെ മാറ്റി മറിച്ചത്. ഇത്ര കാലവും നീ വിശ്വസിച്ചതുപോലെയല്ലാതെ യുക്തിപരമായി ചിന്തിക്കുകയും, ആലോചിക്കുകയും ചെയ്ത് ഒരോ അധ്യായവും വായിക്കൂ എന്ന് പറഞ്ഞ് അവര്‍ എന്നെക്കൊണ്ട് തന്നെ അവര്‍ വായിപ്പിച്ചു. പിന്നെ ചിന്തകളെല്ലാം എന്നെ കുഴപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് മാറി ചിന്തിക്കുന്നതെന്നും ആതിര പറയുന്നു.

ഡിഗ്രി പഠനകാലയളവില്‍ തന്റെ സുഹൃത്തുക്കളായ മുസ്ലീം വിദ്യാര്‍ത്ഥികള്‍ തന്നോട് തന്നെ പലയാവര്‍ത്തി ബഹുദൈവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും, ഏകദൈവ വിശ്വാസത്തിലുള്ള ഇസ്ലാം മതമാണ് ഏറ്റവും ശ്രേഷ്ടമെന്നും തന്നെ പറഞ്ഞ് പഠിപ്പിക്കാന്‍ എന്റെ സഹൃത്തുക്കള്‍ക്ക് സാധിച്ചുവെന്നും, മത പരിവര്‍ത്തനം നടത്തിയവരുടെ അനുഭവക്കുറിപ്പുകളടങ്ങിയ ഞങ്ങള്‍ മുസ്ലീങ്ങളായി എന്ന് പേരായ പുസ്തകവും, ഖുര്‍ ആന്‍ പരിഭാഷയും അവര്‍ എനിക്ക് തന്നു. ആചാര രീതികള്‍ പിന്‍തുടരാന്‍ നിസ്‌ക്കാരക്കുയവും, ആ സമയത്ത് ചൊല്ലേണ്ട പ്രാര്‍ത്ഥനയും പറഞ്ഞുതന്നു. സക്കീര്‍ നായ്ക്കിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പറയുകയും ചെയ്തു. എന്റെ മതത്തെക്കുറിച്ചുള്ള എന്റെ അജ്ഞത കാരണം ഞാന്‍ അവരുടെ വാക്കുകളില്‍ ഞാന്‍ തെറ്റ് ധരിക്കപ്പെട്ടു. അപ്പോഴും ഇസ്ലാം മതത്തിലെ പരലോക വര്‍ണന എന്നെ ഭയപ്പെടുത്തി. ഇസ്ലാമില്‍ തന്നെ വിശ്വസിക്കണം എന്ന് എന്നെ ഉറച്ചു നിര്‍ത്തിയത് ഈ നരക വര്‍ണനയായിരുന്നു.
വീട് വിട്ടിറങ്ങിയപ്പോള്‍ ആതിര നീണ്ട കുറിപ്പും രക്ഷിതാക്കള്‍ക്കായി എഴുതിവെച്ചിരുന്നു. കത്ത് കണ്ടിട്ടെങ്കിലും അവരും മതപരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കട്ടെ എന്ന കരുതി തന്നെയാണ് താന്‍ അങ്ങനെ ചെയ്തതെന്നും ആതിര പറയുന്നു. മത പഠനത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തുതരാം എല്ലാം നിയമപരമായി മുന്നോട്ട് പോകാനുള്ള സഹായങ്ങളെല്ലാം ചെയ്തുതരാമെന്നും സുഹൃത്തായ അനീസയും അവളുടെ ആങ്ങളമാരും പറഞ്ഞിരുന്നുവെന്നും, താന്‍ ഒളിച്ചുകഴിഞ്ഞ സമയത്തെല്ലാം അവരാണ് എനിക്ക് ഒപ്പമുണ്ടായിരുതെന്നും, വീടു വിട്ടിറങ്ങിയ ശേഷം താന്‍ ചെയ്ത പ്രവര്‍ത്തികളെല്ലാം അവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. പൊലീസില്‍ കീഴടങ്ങാനും, അതിന് മുന്‍പ് സ്വന്തം താല്‍പര്യ പ്രകാരമാണ് മതം മാറിയതെന്ന് ചാനലില്‍ പറണമെന്നും, നിയമ പരമായി സ്വന്തം മത വിശ്വാസത്തിന് വേണ്ടി വാദിക്കാന്‍ വക്കിലിനെ റെഡിയാക്കിയതും ഒക്കെ അവരായിരുന്നു. അവരില്‍ പലരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്നു… ആതിര പറയുന്നു.

Leave a Reply

Your email address will not be published.