ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം

ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം

തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്തവരെയാണ് മോചിപ്പിച്ചത്.

മലയാളികളെ മോചിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഷാര്‍ജയില്‍തന്നെ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കുമെന്നും സുല്‍ത്താന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.