കനറാബാങ്ക് പെരിയ എ.ടി.എമ്മില്‍ കവര്‍ച്ച

കനറാബാങ്ക് പെരിയ എ.ടി.എമ്മില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് പെരിയ കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച.  ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്. പതിനൊന്ന് ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്.  ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. എടിഎമ്മില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ കവര്‍ച്ചക്കാരന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.  എന്നാല്‍ ഇയാള്‍ പണം കവരുന്നതായി ദൃശ്യങ്ങളിലില്ല.

അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വ്യക്തമായി വരുന്നതേയുള്ളൂ.  ബാങ്ക് അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.  കഴിഞ്ഞ മാസം ഇരിക്കൂറില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. അവര്‍ തന്നെയാണ് ഇവിടെയും കവര്‍ച്ച നടത്തിയതായി സംശയിക്കുന്നത്.  പുലര്‍ച്ചെ ഒരു മണിക്കും മൂന്നുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്.  ഡോഗ് സ്‌ക്വാഡും ഉന്നത പൊലീസ് സംഘവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.