ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും 2018 മാര്‍ച്ചോട് കൂടി ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ ലോ ട്രിബ്യൂണലിന്റെ അനുവാദത്തിനാണ് നിലവില്‍ കാത്തു നില്‍ക്കുന്നത്. ഇതിന് ശേഷം ടെലികോം വിഭാഗത്തിന്റെ അനുമതിയും ലയനത്തിന് ആവശ്യമാണ്.

ഈ മാസം 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഇരു കമ്പനികളും ചേര്‍ന്ന് 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒറ്റ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയുടെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വൊഡാഫോണും ഐഡിയയും ഒറ്റക്കെട്ടായി നിന്ന് എയര്‍ ടെല്ലിനെതിരെ പോരാടി ഒന്നാം സ്ഥാനം കയ്യടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.