മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും

മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കും. സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ദ്ധിച്ചതായാണ് സാമ്പത്തിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍.

2017 തുടക്കത്തില്‍ 1.85 കോടി വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോള്‍ 60,000 ത്തോളം പേര്‍ക്ക് ജോലി പോയി. രണ്ടാം പാദത്തില്‍ 13,400 സ്വദേശികള്‍ പുതുതായി തൊഴിലന്വേഷകരായി എത്തി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

സ്വദേശികളായ ഒമ്പത് ലക്ഷത്തിലേറെപ്പേര്‍ തൊഴിലന്വേഷിച്ച് 2016 അവസാനത്തിലെത്തി. ഈ വര്‍ഷം രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ 10,80,000 ആയി. സ്വദേശി തൊഴിലന്വേഷകരില്‍ ഭൂരിപക്ഷവും 25നും 29നുമിടക്ക് പ്രായമുള്ളവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.