ബംഗളൂരുവില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളൂരുവില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളുരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. ബംഗളൂരു- മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. നാലുപേരും തല്‍ക്ഷണം മരിച്ചു.

ഇവരുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടുപേര്‍ ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ്. മറ്റു രണ്ടുപേര്‍ തമിഴ്നാട് വെല്ലൂര്‍ വി ഐ ടി യു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ്.
മരിച്ച വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഏത് ജില്ലയില്‍നിന്നുള്ളവരാണെന്ന കാര്യം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published.