സ്ത്രീധനം നല്‍കാന്‍ പണമില്ല: പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

സ്ത്രീധനം നല്‍കാന്‍ പണമില്ല: പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

മുംബൈ: സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയില്‍ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പിതാവിന്റെ കയ്യില്‍ തന്റെ വിവാഹത്തിനുള്ള പണമില്ലാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണു താനെന്നും തുറന്നെഴുതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അച്ഛനോട് മാപ്പു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

മറാഠ്വാഡ മേഖലയില്‍ നാന്ദേഡ് ജില്ലയിലാണ് സംഭവം. മഹാത്മ ജ്യോതിബ ഫുലെ ജൂനിയര്‍ കോളജില്‍ പ്ലസ് ടുവിനു പഠിക്കുന്ന പൂജ വികാസ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകനാണ് പെണ്‍കുട്ടിയുടെ പിതാവ്. നാന്ദേഡ് നഗരത്തിനു സമീപം സഹോദരനൊപ്പം വാടകവീട്ടില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. സഹോദരന്‍ കോളജിലേക്ക് പോയ സമയത്ത് വാതിലടച്ച് വിഷം കഴിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.