ടി ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

ടി ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് പുരസ്‌കാരത്തിനു അര്‍ഹനായത്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2014 ലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി പ്രസിദ്ധീകരിച്ചത് എറെ ചര്‍ച്ച ചയ്യപ്പെട്ട ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവുമാണ് ഇദ്ദേഹം.
ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടില്‍ ചിലവഴിച്ച രാമകൃഷ്ണന്‍ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്.

തമിഴ് സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം, മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരന്‍ പോറ്റി അവാര്‍ഡും ‘നല്ലി ദിശൈ എട്ടും’ അവാര്‍ഡും നേടിയിട്ടുണ്ട്. ‘ആല്‍ഫ’ എന്ന നോവലാണ് അദ്ദേഹത്തിന്റെ മുന്‍പ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.

Leave a Reply

Your email address will not be published.