ദിലീപ് ഒരു തുടര്‍ക്കഥ; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്

ദിലീപ് ഒരു തുടര്‍ക്കഥ; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗൂഢാലോചനക്കേസില്‍ അകപ്പെട്ട് ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ നടന്റെ നീക്കങ്ങളെല്ലാം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ദിലീപിന്റെ ഒരോ നീക്കങ്ങളേയും അത്രമേല്‍ സസൂക്ഷ്മം വീക്ഷിക്കുന്ന പോലീസ് നടന്റെ ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന വിവരം. ഇതിനായി പോലീസിന്റെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ദിലീപിന് പുറമെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ നീക്കങ്ങളും പോലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്. ഇവര്‍ മുഖേനെയോ അല്ലാതെയോ ദിലീപ് കേസിലെ സാക്ഷികളെയോ മറ്റോ സ്വാധീനിക്കുമോ എന്നറിയാനും അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയാല്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി കോടതിയെ സമീപിക്കാനുമാണ് അധികൃതരുടെ തീരുമാനം. ജാമ്യം നിഷേധിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

എന്നാല്‍, പോലീസ് വല വിരിച്ചിട്ടും ഇതുവരെ ദിലീപിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ നീക്കങ്ങളൊന്നും തന്നെ പോലീസ് കണ്ടെത്താനായിട്ടില്ല. അതേസമയം ദിലീപ് ജയില്‍ മോചിതനായ ശേഷം ആരാധനാലയങ്ങളില്‍ വഴിപാട് നടത്തിയും കുടുംബത്തോടൊപ്പം സമയം ചെലഴിച്ചുമാണ് മുന്നോട്ട് പോകുന്നത്.

ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച അന്നു രാത്രി തന്നെ അഭിഭാഷകനായ രാമന്‍പിള്ളയെ ദിലീപും ഭാര്യ കാവ്യാ മാധവനും ഒന്നിച്ച് സന്ദര്‍ശിച്ചിരുന്നു. നന്ദി അറിയിക്കുന്നതിലുപരി ജാമ്യ വ്യവസ്ഥകളെക്കുറിച്ച് ചോദിച്ചറിയാനും കേസിനെ ബാധിക്കാത്തവിധം മുന്നോട്ടു നീങ്ങുന്നതിനുമുള്ള ഉപദേശം തേടാനും കൂടി വേണ്ടിയായിരുന്നു സന്ദര്‍ശനം.

എന്നാല്‍ ദിലീപ് ജാമ്യം നേടി പുറത്തുവന്ന അന്നു രാത്രി തന്നെ ദിലീപിനെതിരേ നിയമയുദ്ധം നടത്തിവരുന്ന ആലുവ പറവൂര്‍ കവലയിലെ അഭിഭാഷകന്‍ കെ.സി.സന്തോഷിന്റെ വീടിനുനേരേ വലിയ തോതിലുള്ള ആക്രമണം നടന്നിരുന്നു. ഈ സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് ആലുവ പോലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നതാണ് പോലീസിനു വലിയ തലവേദനയാകുന്നത്.

നടിക്കെതിരായ ആക്രമണം സംബന്ധിച്ച കേസന്വേഷണത്തിന്റെ മുഖ്യ ചുമതലയുള്ള എ.ഡി.ജി.പി. ബി. സന്ധ്യ ബുധനാഴ്ച തന്നെ ആലുവ പോലീസ് ക്ലബിലെത്തി മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കാനുള്ള നിര്‍ദേശം എ.ഡി.ജി.പി. നല്‍കിയതായാണ് വിവരം. എന്നാല്‍ ഇത്തരത്തില്‍ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത് കൊണ്ട് തന്നെ ദിലീപിന്റെ നീക്കങ്ങളെല്ലാം വളരെ ശ്രദ്ധയോടു കൂടിയതാണ്.

കഴിഞ്ഞ ദിവസം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം സംഘടന തിരികെ നല്‍കിയെങ്കിലും ദിലീപ് നന്ദിപൂര്‍വ്വം അത് നിരസിക്കുകയായിരുന്നു. ആരവങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് തല്‍ക്കാലം നടന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണു വിവരം. ചിത്രീകരണം തുടങ്ങിയ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഒടുവില്‍ താന്‍ അഭിനയിച്ച് റിലീസായ രാമലീല തിയേറ്ററില്‍ പോയി കാണാനും ദിലീപ് ഇതുവരെ തയ്യാറായിട്ടില്ല.

നായകന്റെ ജയില്‍ വാസം ഒരു സിനിമയെ പ്രതിസന്ധിയിലാക്കിയതാണ് കേരളം കഴിഞ്ഞ നാളുകളില്‍ കണ്ടത്. ഏറെ പ്രതിസന്ധികള്‍ക്ക് ഒടുവിലാണ് ദിലീപ് നായകനായ ചിത്രം രാമലീല റിലീസിനെത്തിയത്. എന്നാല്‍ ചിത്രം കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായുള്ള സാമ്യം കണ്ട് അമ്പരന്നു.

കാരണം ചില ഡയലോഗുകളിലടക്കം അത്രയേറെ സാമ്യത ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി രാമലീലയ്ക്കുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ വിജയിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ദിലീപ് ജാമ്യത്തിലിറങ്ങിയെങ്കിലും അന്യേഷണ സംഘം കൂടെത്തന്നെയുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയ്ക്കും വിജീഷിനും തമിഴ്‌നാട്ടില്‍ ഒളിത്താവളം ഒരുക്കിയ ചാര്‍ലി തോമസിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നാണ് കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കുറ്റകൃത്യത്തിനു സുനില്‍കുമാര്‍
ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സംഭവം നടന്നു മൂന്നു ദിവസത്തോളം പ്രതികളുടെ പക്കലുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഫെബ്രുവരി 17നു രാത്രിയാണ് ഇവര്‍ കുറ്റകൃത്യം ചെയ്തത്. 19ന് ഇവര്‍ തമിഴ്‌നാട്ടിലേക്കു കടന്നു. എറണാകുളത്തു കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ 23നാണ് അറസ്റ്റിലായത്.

ചാര്‍ലിയുടെ മൊഴി അനുസരിച്ച് 21നാണു സുനിയും വിജീഷും കോയമ്പത്തൂരില്‍ നിന്നു ബൈക്ക് മോഷ്ടിച്ചു വീണ്ടും കേരളത്തിലേക്കു കടക്കുന്നത്. അതുവരെ ഇവരുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നിരിക്കണം. ഫെബ്രുവരി 18നും 23നും ഇടയില്‍ സുനില്‍ നേരിട്ടു ബന്ധപ്പെടാന്‍ ശ്രമിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ഇതുവരെക്കും പോലീസിനു ലഭിച്ചിരുന്നില്ല.
ചാര്‍ലിയുടെ മൊഴികളില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. ഫെബ്രുവരി 22, 23 തീയതികളില്‍ മൊബൈല്‍ ഫോണ്‍ സുനില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചെന്ന നിഗമനത്തിലാണു പോലീസ്. ജയിലില്‍ കഴിഞ്ഞ 85 ദിവസത്തിനും സംസ്ഥാന പോലീസ് മറുപടി പറയണമെന്ന്
അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചിരുന്നു.

ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തു പുരോഗതിയാണ് ഉണ്ടായതെന്നും ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ, കോടതി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നായിരുന്നു ജാമ്യം ലഭിച്ച സമയത്ത് അദ്ദേഹം പറഞ്ഞത്. ദിലീപ് ഫാന്‍സിനെതിരെ നടി റിമ കല്ലിങ്കലും പ്രികരിച്ചിരുന്നു. തന്റെ എഫ്.ബിയില്‍ കുറിച്ച വാക്കുകളിലാണ് റിമ ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നത്. നല്ലവനൊപ്പം എന്നു പറഞ്ഞാണ് റിമയുടെ പോസ്റ്റ് തുടങ്ങുന്നത്.

Leave a Reply

Your email address will not be published.