മൂത്തമ്മാവനല്ല; ആ പത്തുവയസുകാരിയുടെ കുഞ്ഞിന്റെ അച്ഛന്‍ കുട്ടിയുടെ ഇളയമ്മാവന്‍

മൂത്തമ്മാവനല്ല; ആ പത്തുവയസുകാരിയുടെ കുഞ്ഞിന്റെ അച്ഛന്‍ കുട്ടിയുടെ ഇളയമ്മാവന്‍

പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ഓഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്

ബലാല്‍സംഗത്തിന് ഇരയായി പത്തു വയസുകാരി പ്രസവിച്ചതിനെത്തുടര്‍ന്ന് നവജാതശിശുവിന്റെ പിതാവിനായുള്ള അന്വേഷണം എത്തി നിന്നത് മൂത്ത അമ്മാവനില്‍. മൂത്ത അമ്മാവന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി സമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടാമത്തെ അമ്മാവനാണെന്നു തെളിഞ്ഞു. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ഓഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തി ഇളയ അമ്മാവനെ തിരിച്ചറിഞ്ഞത്. താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് മൂത്ത അമ്മാവന്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇളയ അമ്മാവനും കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു എന്ന സത്യം പുറത്തുവന്നത്. പിതാവിനെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയായിരുന്നു ഇളയ അമ്മാവനെ കുടുക്കിയത്. ഡിഎന്‍എ പരിശോധനയില്‍ മൂത്ത അമ്മാവന്റെ സാമ്പിളുമായി യോജിക്കാതെ വന്നതോടെ സംശയമുള്ള ഇളയ അമ്മാവനെ പരിശോധന നടത്തുകയായിരുന്നു. ഈ സാമ്പിള്‍ യോജിക്കുകയും ചെയ്തു. ശക്തമായ വയറു വേദനയെ തുടര്‍ന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഗര്‍ഭഛിദ്രത്തിന്റെ സാധ്യതകള്‍ തേടിയിരുന്നെങ്കിലും പ്രാദേശിക കോടതി അംഗീകരിച്ചില്ല.

വയറ്റില്‍ ഗ്യാസാണെന്നും കല്ലായിരിക്കുമെന്നും മറ്റുമായിരുന്നു വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുമ്പോള്‍ പറഞ്ഞിരുന്നത്. തന്നെ മൂത്ത അമ്മാവന്‍ പല തവണ ബലാത്സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടി പോലീസിനോടും പറഞ്ഞിരുന്നു. 40 കാരനാണ് മൂത്ത അമ്മാവന്‍. ഇയാള്‍ കുറ്റം നിഷേധിച്ചില്ല. എന്നാല്‍ പരിശോധനയില്‍ ഇളയ അമ്മാവനും കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.