ഖാദി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ഖാദി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക ക്ഷേമനിധി പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ മാവുങ്കാല്‍ ഖാദി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.അനിത അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മററി അംഗം വി.വി പ്രസന്നകുമാരി, കാറ്റാടി കുമാരന്‍, എം.നാരായണി, പി.ഓമന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.