വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

അജാനൂര്‍: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കായി ഗൈനക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പ്രവീണ പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.ബി ഹനീഫ് അദ്ധ്യക്ഷത വഹിച്ചു.

ഡോക്ടര്‍ ജാസ്മിന്‍ ക്ലാസിന് നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചിത്രങ്കത, ഡോക്ടര്‍ സ്വലാഹ്, ലയണ്‍സ് ക്ലബ്ബ് ഭാരാവാഹികളായ അഷറഫ് കൊളവയല്‍, അന്‍വര്‍ ഹസ്സന്‍ എം.കെ, പി.എം. നാസര്‍, ഹാറൂണ്‍ ചിത്താരി, മുനീര്‍ കെ എം കെ, ജൂലിയ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.