കടബാധ്യത: ടാറ്റ ടെലി സര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

കടബാധ്യത: ടാറ്റ ടെലി സര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

മുംബൈ: കടബാധ്യതമൂലം ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ കമ്പനികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. അയ്യായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം.മറ്റു ജോലികള്‍ക്ക് പ്രാപ്തയുള്ള കുറച്ചു തൊഴിലാളികളെ ടാറ്റ സണ്‍സിന്റെതന്നെ വിവിധ കമ്പനികളിലായി നിയമിക്കാനും പദ്ധതിയുണ്ട്.

മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും. 2018 മാര്‍ച്ച് 31ഓടെ കമ്പനിവിടണമെന്ന് സര്‍ക്കിള്‍ ഹെഡുമാര്‍ക്ക് കമ്പനി അറിയിപ്പും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍തന്നെ പിരിഞ്ഞുപോകുകയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ ശംമ്പളംകൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു കോടി രൂപവരെയാണ് സര്‍ക്കിള്‍ ഹെഡുകള്‍ക്ക് നല്‍കിവന്നിരുന്ന ശംമ്പളം. 2017 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം 5,101 ജീവക്കാരാണ് കമ്പനിയിലുള്ളത്.

ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്. 1996ല്‍ ലാന്‍ഡ് ലൈന്‍ സേവനം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 2002ല്‍ സിഡിഎംഎ ഓപ്പറേഷന്‍സ് തുടങ്ങി. 2008ലാണ് ജിഎസ്എമ്മിലേയ്ക്ക് മാറുന്നത്. അതോടൊപ്പം എന്‍ഐടി ഡോകോമോയില്‍നിന്ന് 14,000 കോടി രൂപയുടെ നിക്ഷേപവും സ്വീകരിച്ചു. മറ്റ് കമ്പനികളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമംനടത്തിയെങ്കിലും 30,000 കോടിയിലേറെ കടബാധ്യതയുള്ള കമ്പനയില്‍ നിക്ഷേപംനടത്താന്‍ ആരും തയ്യാറായില്ല.

Leave a Reply

Your email address will not be published.