അച്ചേരി ക്ഷേത്രത്തിലേക്കുള്ള റോഡ് തുറന്നു

ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പുതിയവളപ്പ് -ചേടിക്കുന്ന് റോഡ് ചെമ്മനാട് പഞ്ചായത്ത് 16-ആം വാര്‍ഡ് അംഗം സുജാത രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച റോഡിന്റെ പൂര്‍ത്തികരണത്തിനും മതില്‍ കെട്ടാനും നാട്ടുകാരുടെ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പാന്‍ ചേടിക്കുന്ന് അധ്യക്ഷനായി. ഭാസ്‌കര്‍ ഉദുമ, സി. കെ. രഞ്ജിത്ത്, പി. വി. കുഞ്ഞിരാമന്‍,
പി.വി.പുരുഷോത്തമന്‍,ശശികലാപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *