പത്തു രൂപ നാണയങ്ങള്‍കൊണ്ട് ഹോണ്ട ആക്ടീവ വാങ്ങി കുട്ടികള്‍ സ്റ്റാറായി

പത്തു രൂപ നാണയങ്ങള്‍കൊണ്ട് ഹോണ്ട ആക്ടീവ വാങ്ങി കുട്ടികള്‍ സ്റ്റാറായി

ദീപാവലി ദിവസം സമ്മാനങ്ങള്‍ കൊടുക്കുന്ന പതിവുണ്ട്. അന്നേ ദിവസം നിരവധി സമ്മാനങ്ങളാണ് കുട്ടികള്‍ക്ക് ലഭിക്കുക. എന്നാല്‍ ഉദയ്പൂരിലെ രണ്ടു കുട്ടികളുടെ സര്‍പ്രൈസ് സമ്മാനമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ദീപാവലി ദിവസം ഹോണ്ടയുടെ ഷോറൂം അടയ്ക്കാറായപ്പോഴാണ് രണ്ടു കുട്ടികള്‍ വന്നു കയറിയത്. അവര്‍ക്ക് ഒരു ആക്ടീവ വേണം. എട്ടു വയസുകാരന്‍ യാഷിനും 13 വയസുകാരി രൂപാലുമാണ് ആക്ടീവ വാങ്ങാന്‍ എത്തിയത്.

കുട്ടികള്‍ എത്തിയതാകട്ടെ 62000 രൂപയുടെ പത്തുരൂപ നാണയങ്ങളുമായി. ഹോണ്ട ഡീലര്‍ഷിപ്പില്‍ നിന്ന് ആദ്യം അനുകൂലമായ മറുപടിയല്ല ലഭിച്ചത്. കുട്ടിക്കളിയാണെന്ന് കരുതിയാണ് നിരസിച്ചത്. എന്നാല്‍ കുട്ടികള്‍ പറഞ്ഞ കഥകേട്ട് വാഹനം വാങ്ങുന്നതിന്റെ ഉദ്ദേശം മനസിലാക്കിയ ഷോറൂം മാനേജര്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ രണ്ടര മണിക്കൂര്‍ സമയം കൊണ്ടാണ് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയത്.

കുട്ടികളുടെ രണ്ടു വര്‍ഷത്തെ സമ്പാദ്യമായിരുന്നു 62000 രൂപ. പോക്കറ്റ് മണിയായി ലഭിക്കുന്ന പണം പത്തുരൂപ നാണയമാക്കി മാറ്റിയാണ് ഇവര്‍ സൂക്ഷിച്ചത്. വീട്ടുകാര്‍ അറിയാതെ ഒരു ബന്ധുവുമായി ആക്ടീവ വാങ്ങാന്‍ എത്തിയ ഇവര്‍ മാതാപിതാക്കള്‍ക്ക് നല്‍കിയതൊരു അപ്രതീക്ഷിത സമ്മാനമായിരുന്നു.

രാജ്യത്ത് ഏറ്റവും അധികം വില്‍പ്പനയുള്ള ഇരുചക്രവാഹനമാണ് ഹോണ്ട ആക്ടീവ. സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 109 സി സി എന്‍ജിനാണ് ‘ആക്ടീവ ഫോര്‍ ജി’ക്കു കരുത്തേകുന്നത്; പരമാവധി എട്ട് ബിഎച്ച്പി കരുത്തും ഒമ്പത് എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍

Leave a Reply

Your email address will not be published.