നിക്‌സനും, കെന്നഡിക്കും കേരളത്തിലെന്തു കാര്യം?

നിക്‌സനും, കെന്നഡിക്കും കേരളത്തിലെന്തു കാര്യം?

ജനനായകരുടെ പെണ്ണു കേസുകള്‍..10

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ 

പറഞ്ഞാല്‍ തീരില്ല, ജനനായകരുടെ പെണ്ണു കേസുകള്‍. ജോസ് തെറ്റയിലിനെ കൂടി പരാമര്‍ശിച്ചു മതിയാക്കാം.

ലോകത്ത് തന്നെ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിച്ച ഇ.എം.എസ് സര്‍ക്കാരനെ പുറത്താക്കിയ പാരമ്പര്യമുള്ള അങ്കമാലിയാണ് തെറ്റയലിന്റെ തട്ടകം. കെ.ബി. ഗണേഷ് കുമാറിനു മേല്‍ ബഹുഭാര്യാത്വം ആക്ഷേപിച്ചത് ധര്‍മ്മ പത്‌നിയാണ്. മന്ത്രി പദവിയുടെ കിരീടമാണ് തലയിലുള്ളതെന്ന കാര്യം മറന്നാണ് എ.കെ. ശശീന്ദരന്‍ ശൃംഗരിച്ചത്. അരുതാത്തവ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആവശ്യം റെക്കാര്‍ഡ് ചെയ്ത് ചാനലില്‍ കാണിച്ചു. ഇതിനു സമാനമാണ് തെറ്റയലിന്റെയും കേസ്.

കേട്ടാല്‍ അറക്കുന്ന മോഹന വാഗ്ദ്ധാനം നല്‍കിയാണത്രെ തെറ്റയില്‍ ആ സ്ത്രീയെ തന്റെ കാമകേളിക്ക് തരപ്പെടുത്തിയിരുന്നത്. അതു അവര്‍ വെറുതെ പറയുന്നതല്ല, ആ സ്ത്രീ കിടപ്പറയില്‍ വെച്ച് സ്വയം ഷൂട്ട് ചെയ്ത ഓളിക്യാമറാ ദൃശ്യങ്ങളുടെ ബലമുണ്ട് കൈയ്യില്‍. അവയും കൊണ്ടാണ് അവര്‍ ചാനലിലന്റെ മുമ്പില്‍ വന്നത്. വിലമതിക്കാനാവാത്ത സ്ത്രീത്വത്തിനേറ്റ മാനഭംഗത്തിനു വില നിശ്ചയിക്കുകയായിരുന്നു ആ സ്ത്രീ. ശത്രു സംഹാരത്തിന്റെ ഒറ്റമൂലിയായിരിക്കുകയാണ് നാം പവിത്രമെന്ന് കരുതി സംരക്ഷിച്ചു പോരുന്ന സ്ത്രീത്വം. അത്തരംആപല്‍ക്കരമായ ചൂണ്ടയില്‍ ആരു കൊത്തിയാലും ശരി, രാജ്യം ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മാതൃകാ പുരുഷന്മാര്‍ മാറി നടക്കണം. അറിഞ്ഞോ അറിയാതെയോ കുരുക്കിലകപ്പെട്ടു പോകരുത്. കാരണം പ്രജകള്‍ നേതാക്കളെ കണ്ടു പഠിക്കേണ്ടവരാണ്. അവരുടെ ജീവിതമാണ് അനുകരിക്കേണ്ടത്. നല്ല വസ്ത്രവും, നല്ല ബന്ധവും, നല്ല പെരുമാറ്റവും, നിഷ്‌ക്കളങ്കതയുമായിരിക്കണം പൊതുപ്രവര്‍ത്തകന്റെ മൂലധനം.

1960 ലെ വസന്തം. അമേരിക്കയില്‍ പൊടിപാറിയ തെരെഞ്ഞെടുപ്പ് പ്രചരണം നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റില്‍ നിക്‌സന്‍ മല്‍സരിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ഒരു ചെറുപ്പക്കാരന്‍. പേര് ജോണ്‍ എഫ് കെനഡി. നിലവില്‍ രാജ്യത്തിന്റെ വൈസ്പ്രസിഡണ്ടായി ചുമതലയുള്ള നിക്‌സന്‍ തെരെഞ്ഞെടുക്കപ്പെടുമെന്ന് ലോകം വിലയിരുത്തിയ തെരെഞ്ഞെടുപ്പായിരുന്നു അത്. 43വയസിന്റെ ചെറുപ്പത്തിന് എങ്ങനെ ലോകത്തെ ഭരിക്കാനാകും? ജനം കെനഢിയെ പുഛിച്ചു. തെരെഞ്ഞെടുപ്പു നടന്നു. ലോകത്തെ ഞെട്ടിച്ചു കൊണ്ട് 1961 ജനുവരി 20ന് ജോണ്‍ എഫ് കെനഡി യു.എസിന്റെ പ്രസിഡണ്ടായി. ലോകം മുക്കത്ത് വിരല്‍ വെച്ചു പോയ സംഭവം.

എന്തുകൊണ്ടാണ് ഭരണ കക്ഷിയെ പ്രതിനിധീകരിച്ച നിക്‌സന്‍ തോറ്റത്? പാര്‍ട്ടി അന്യേഷണ കമ്മീഷനെ വച്ചു. 14 കാരണങ്ങളാണ് കമ്മീഷന്‍ അതിനു കാരണമായി കണ്ടെത്തിയത്. അതില്‍ ഏറ്റവും രസാവഹമായി തോന്നിയത് നികസന്‍ കൃത്യമായി ഷേവ് ചെയ്യാറില്ല എന്നതായിരുന്നു. ഷേവ് ചെയ്യുന്നതില്‍ കൃത്യത പാലിക്കാത്തതിനാലല്ല, ഏത്ര ആഴത്തില്‍ ഷേവിങ്ങ് കിറ്റ് പ്രവര്‍ത്തിപ്പിച്ചാലും താടിയിലെ രോമകൂപങ്ങള്‍ കരിവാളിച്ചതു പോലെ മുഖത്ത് അല്‍പ്പം തങ്ങി നില്‍ക്കുമായിരുന്നു. നിക്‌സന്റെ സ്വഭാവ ദൂഷ്യമല്ല, തൊലിയുടെ ഘടന അങ്ങനെയായിരുന്നു. രാജ്യത്തെ വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. സൂക്ഷമത ഇല്ലാത്തവന്‍. താടി വടിക്കാന്‍ പോലും വശമില്ലാത്തവന്‍ എങ്ങനെ രാജ്യം ഭരിക്കുമെന്ന ആശങ്കയായിരിക്കണം വോട്ടു കുറയാന്‍ കണ്ട കാരണങ്ങളില്‍ ഒന്ന്. മറ്റൊരു കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത് അതിനിടയില്‍ ഒരു സാദാ പത്രത്തില്‍ വന്ന ഫോട്ടോയായിരുന്നു.

നിക്‌സന്‍ ഒരു പട്ടിക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ച് ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ഫോട്ടോ. ക്രൂരനാണ് നികസ്‌നെന്ന് വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. ഇങ്ങനെ പോകുന്നു റിപ്പോര്‍ട്ടിലെ തോല്‍വിക്കുള്ള കാരണങ്ങള്‍. ഇതിവിടെ ഇപ്പോള്‍ ഈ പംക്തിയില്‍ പറയാന്‍ കാരണമുണ്ട്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായ രാഷ്ട്രീയക്കാരന്‍ അത്രക്കു പവിത്രമാവണം. ജനം തെറ്റായോ ശരിയല്ലാത്ത വിധമോ ഒന്നും തന്നെ ധരിച്ചു വെക്കാന്‍ ഇടവന്നു കൂട. ജനം തങ്ങളുടെ സംരക്ഷകനായി കാണുന്നവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇന്ത്യാ മഹാരാജ്യത്തിലെ, ഇപ്പോള്‍ കേരളത്തിലെ ചില പെണ്ണു കേസുകളേക്കുറിച്ച് പരാമര്‍ശിക്കാന്‍ നിക്‌സനെ ഉദാഹരിക്കട്ടെ. ഒടുവില്‍ 1963 നവ. 22ന് കെനഡി വെടിയേറ്റു മരിക്കുകയായിരുന്നുവെന്നും ഓര്‍മ്മപ്പെടുത്തട്ടെ.

പി.ടി. ചാക്കോ മുതല്‍ ഇങ്ങോട്ട് ഏറ്റവും അവസാനമായി റിപ്പോര്‍ട്ടു ചെയ്ത വിന്‍സെന്റ് വരെയുള്ള നേതാക്കള്‍ അവര്‍ക്ക് അവശ്യം വേണ്ടതായുള്ള അടിസ്ഥാന യോഗ്യത പരിപാലിക്കപ്പെടാത്തവരാണ് ജനം വിശ്വസിക്കുന്നു. അതിനുള്ള ശിക്ഷ നിയമത്തില്‍ പഴുതുണ്ടാക്കി രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ജനകീയ കോടതിയുടെ ശിക്ഷ അവര്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. പി.ടി. ചാക്കോ, കെ. കരുണാകന്‍, നിലന്‍, പി.ജെ കുര്യന്‍ തുടങ്ങി ഒട്ടനവധി പേര്‍ കോടതിയേക്കാള്‍ വലിയ ശിക്ഷ അനുഭവിച്ചത് നാം കണ്ടതാണ്. തെറ്റു തിരുത്തിയവരെ ഇരു കൈകളും നീട്ടി ജനം സ്വീകരിച്ചതും ചരിത്രത്താളുകളിലുണ്ട്. ലോകത്തിലെക്കും വെച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ജനതയെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത് തന്നെ 24 മാറ്റ് തങ്കത്തിന്റെ പരശുദ്ധിയിലാണ്. അത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നും ഓര്‍ത്തു വെക്കുന്നത് നന്നായിരിക്കും.

അവസാനിച്ചു.

 

Leave a Reply

Your email address will not be published.