അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കലശാട്ടിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ആഘോഷകമ്മിറ്റി രൂപികരണയോഗം നടന്നു.

രാജപുരം: ഏപ്രില്‍ 23 മുതല്‍ 27 വരെ നടക്കുന്ന അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കലശാട്ടിന്റെയും, തെയ്യംകെട്ട് മഹോത്സവത്തിന്റെയും ആഘോഷകമിറ്റി രൂപികരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൂര്യ നാരായണ കുണ്ട് ളായര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

രക്ഷാധികാരി എം കുഞ്ഞിരാമന്‍ നായര്‍,വിജയകൃഷ്ണന്‍ കളക്കര,കെ അനില്‍കുമാര്‍,പഞ്ചായത്തംഗംസബിത വി എന്നിവര്‍സംസാരിച്ചു. ഇ കൃഷ്ണന്‍ സ്വാഗതവും എം സേതുമാധവന്‍ നന്ദിയും പറഞ്ഞു. എം കുഞ്ഞിരാമന്‍ നായര്‍ (ചെയര്‍മാന്‍), കെ രാധാകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), കെ മണികണ്ഠന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍),എ നാരായണന്‍ ചെറിയകടവ് ( ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *