ഉത്സവ വേളയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്‌സ്

ഉത്സവ വേളയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്‌സ്

ഉത്സവ കാലങ്ങളില്‍ വാഹന വിപണിയില്‍ ആഘോഷമാണ്. വാഹന പ്രേമികള്‍ വിപണി കീഴടക്കുന്നതും വിപണിയില്‍ മത്സരം കൂടുന്നതും ഇതേ സമയത്താണ്. എന്നാല്‍ ഈ വര്‍ഷത്തെ ഉത്സവ വേളയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ചിരിക്കുകയാണ് ഹോണ്ട ടൂ വീലേഴ്‌സ്. സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 13.50 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പനയാണ് ഇത്തവണ ഹോണ്ട നേടിയത്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 4,37,531 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റഴിച്ചത്. 29,004 യൂണിറ്റുകള്‍ കയറ്റി അയച്ചു.
പ്രതിമാസ ഉല്‍പാദനം 50,000 യൂണിറ്റുകള്‍ ആയി ഉയര്‍ത്താന്‍ സാധിച്ചതാണ് വില്‍പന കൂടാന്‍ കാരണമെന്ന് ഹോണ്ട ടു വീലേഴ്‌സ് സെയില്‍സ് വൈസ് പ്രസിഡണ്ട് യവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. വിപുലമായ പ്രചാരണവും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളും നേട്ടത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.