വാട്‌സ് ആപ്പ് നിശ്ചലം: കുഴങ്ങി ഉപഭോക്താക്കള്‍

വാട്‌സ് ആപ്പ് നിശ്ചലം: കുഴങ്ങി ഉപഭോക്താക്കള്‍

കോട്ടയം: സമൂഹമാധ്യമമായ വാട്‌സ്ആപ്പ് താത്കാലികമായി പണിമുടക്കി. ഏതാനും നേരത്തേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് തകരാര്‍ പ്രകടമായത്.

യൂറോപ്പിലും അമേരിക്കയിലുമാണ് വാട്‌സ് ആപ്പ് ഡൗണ്‍ ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഇന്ത്യ, സിംഗപ്പൂര്‍, ഇറാക്ക്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും ആപ്പ് പണിമുടക്കിയതായാണ് വിവരം. അതേസമയം, തകരാറിനെക്കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ, കഴിഞ്ഞ മേയിലും വാട്‌സ് ആപ്പ് മൂന്നു മണിക്കൂറോളം പണിമുടക്കിയിരുന്നു.

Leave a Reply

Your email address will not be published.