ജി.എസ്.ടി നടപ്പാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്കായി

ജി.എസ്.ടി നടപ്പാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്കായി

ന്യൂഡല്‍ഹി: വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മോദി പറഞ്ഞു.

വ്യവസായ സൗഹാര്‍ദ രാജ്യമായതിലുടെ ഇന്ത്യയില്‍ ജീവിതവും സുഖകരമായി. വ്യവസായ സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. മികച്ച ഭരണമാണ് റാങ്ക് ഉയര്‍ത്തിയത്. പരിഷ്‌കരണം, പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാറിന്റെ മുദ്രവാക്യമെന്നും മോദി പറഞ്ഞു.

വ്യവസായ സൗഹൃദ രാജ്യങ്ങള്‍ക്ക് ലോകബാങ്ക് നല്‍കുന്ന റാങ്കിങ്ങില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 100ാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലെ സാമ്ബത്തിക പരിഷ്‌കാര നടപടികളാണ് റാങ്കിങ് ഉയരാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ തലതിരിഞ്ഞ സാമ്ബത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published.