ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 30 മിനിറ്റ് വാട്ട്‌സ്ആപ്പ് സേവനം നിലച്ചത് ട്വിറ്ററിലൂടെയാണ് വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ അറിയിച്ചത്. സെര്‍വറിന്റെ തകരാറാണ് വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായായതെന്നാണ് സൂചന. എന്നാല്‍ പ്രശ്‌നം ഏകദേശം അരമണിക്കൂറിനു ശേഷം പരിഹരിച്ചു.

ഇതേ പ്രശ്‌നം തന്നെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിനും സംഭവിച്ചത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ മെസേജുകള്‍ ഡിലീറ്റായതായി കണ്ടെത്തിയതായും പലരും ട്വീറ്റ് ചെയ്തു. മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഈ വിവരം ട്വിറ്ററില്‍ അറിയിച്ചത്. ഇന്ത്യക്കു പിന്നാലെ യൂറോപ്പിലാണ് ഈ തകരാര്‍ ഏറ്റവുമധികം പ്രകടമായത്. എന്തുകൊണ്ടാണ് സേവനം നിലച്ചതെന്ന കാര്യം ഇനിയും വ്യക്തമല്ല.

Leave a Reply

Your email address will not be published.