മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലാതെ പിന്നെന്ത്? പ്രകാശ് രാജ്

മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലാതെ പിന്നെന്ത്? പ്രകാശ് രാജ്

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശം വിവാദമാകുന്നതിനിടെ വിഷയത്തില്‍ അഭിപ്രായ പ്രകടനുവമായി നടന്‍ പ്രകാശ് രാജും രംഗത്ത്. മതത്തിന്റെയും സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തീവ്രവാദമല്ലെങ്കില്‍ പിന്നെന്ത് വിളിക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

സദാചാരത്തിന്റെ പേരില്‍ ദമ്ബതികളെ കൈയ്യേറ്റം ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍…ഗോരക്ഷകരെന്ന പേരില്‍ ആളുകളെ മര്‍ദിച്ച് കൊലപ്പെടുത്തുന്നത് തീവ്രവാദമല്ലെങ്കില്‍…സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല അക്രമണം നടത്തുന്നത് തീവ്രവാദമല്ലെങ്കില്‍…വിയോജിപ്പുകളെ നിശബ്ദമാക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെ എന്താണ് തീവ്രവാദമെന്നും പ്രകാശ് രാജ് ചോദിച്ചു.

തീവ്ര വലതുപക്ഷ കക്ഷികള്‍ നിഷേധിച്ചാലും ഹിന്ദുത്വ തീവ്രവാദമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്നാണ് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞത്. ഇത് വിവാദമാകുകയും പ്രസ്താവനക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പ് പരാതി നല്‍കുകയും ചെയ്തിരുന്നു. വാരാണസി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ അഭിഭാഷകന്‍ കമലേഷ് ചന്ദ്ര ത്രിപാഠിയാണ് പരാതി നല്‍കിയത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ഇന്ന് വാദം കേള്‍ക്കും. ഹിന്ദുത്വ തീവ്രവാദം സംബന്ധിച്ച നടന്റെ പരാമര്‍ശം ഹിന്ദുവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി.

Leave a Reply

Your email address will not be published.