മലയാളപ്പെരുമ പെയ്തിറങ്ങി.. കേരള ഹൗസ് ഉത്സവത്തിമിര്‍പ്പില്‍

മലയാളപ്പെരുമ പെയ്തിറങ്ങി.. കേരള ഹൗസ് ഉത്സവത്തിമിര്‍പ്പില്‍

ന്യൂഡല്‍ഹി: ഭാഷാപെരുമയും നടനവിസ്മയവും ഇഴചേരുന്ന കലാവസന്തം അഞ്ചാം ദിനത്തിലേക്ക്. ഡല്‍ഹിയിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ഭാഷാ മത്സരങ്ങളും നിറപ്പകിട്ടാര്‍ കലാവിരുന്നും ചേര്‍ന്ന് ഇന്നത്തെ ദിനം മുഴുവന്‍ കേരളാ ഹൗസിനെ മലയാളത്തിന്റെ ഉത്സവവേദിയാക്കും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കു കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചിരിക്കുത്.

എന്‍.വി.എസ്. വാര്യരുടെ നേതൃത്വത്തില്‍ നടന്ന അക്ഷരശ്ലോകത്തോടെയായിരുന്നു ഇന്നലെ അരങ്ങുണര്‍ന്നത്. കേരള ഹൗസ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗാനമേളയും വേദിയെ ആഘോഷപ്പൂരമാക്കി. എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയനിലെ കലാകാരികള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തം കേരളീയ നടനകലാ പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായി.

നാടന്‍ പാട്ടുകളുടെ ഈണവും താളവും പരിചയപ്പെടുത്തി ജനസംസ്തൃതി ഒരുക്കിയ നാടിന്റെ തീപ്പാട്ടുകള്‍ എന്ന പരിപാടി സദസിന്റെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി. ഡല്‍ഹി വിശ്വകര്‍മ സഭയുടെ സംഘനൃത്തം, വികാസ്പുരി അരങ്ങിന്റെ മോഹിനിയാട്ടം എന്നിവയും വേദിയെ ധന്യമാക്കി.

കേരളീയ സാംസ്‌കാരിക – ഭാഷാ പാരമ്പര്യങ്ങള്‍ സമന്വയിപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന് പരിപാടികള്‍ കാണുതിന്നന് നൂറുകണക്കിനു മലയാളികളാണ് ഓരോ ദിവസവും ന്യൂഡല്‍ഹി കേരള ഹൗസിലേക്ക് എത്തിക്കൊണ്ടിരിക്കുത്. ആസ്വാദകരായെത്തിയ 11 പേര്‍ക്ക് ഇന്നലെ നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കി. രാത്രി 9.00ന് പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള കണ്ണിറുക്കി കാലം എന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണാനും നിരവധി പേര്‍ എത്തുന്നുണ്ട്. സാഹിത്യകാരന്‍ സക്കറിയ ഇന്നലെ പ്രദര്‍ശന വേദി സന്ദര്‍ശിച്ചു. കാര്‍ട്ടൂണിസ്റ്റ് ഉണ്ണിക്കൃഷ്ണന്റെ 60 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 61 വര്‍ഷം കേരളം കടന്നുവ വഴികളെ അടയാളപ്പെടുത്തുന്നതാണ് കാര്‍ട്ടൂണുകള്‍.

Leave a Reply

Your email address will not be published.