ദുബായ് വിപണി കീഴടക്കാന്‍ നാലു വര്‍ഷ വാറന്റിയോടെ ‘സോ 40’

ദുബായ് വിപണി കീഴടക്കാന്‍ നാലു വര്‍ഷ വാറന്റിയോടെ ‘സോ 40’

റെനോയുട വൈദ്യുത കാര്‍ ‘സോ 40’ ദുബായ് വിപണിയിലെത്തി. ദുബായില്‍ ഏകദേശം 18.50 ലക്ഷം രൂപയാണ് കാറിന് വില. യു എ ഇയിലെ വൈദ്യുത കാര്‍ വിപ്ലവത്തില്‍ സജീവ സാന്നിധ്യമാകാനാണു ‘സോ’യെ റെനോ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 മൈല്‍(ഏകദേശം 402.34 കിലോമീറ്റര്‍) വരെ ഓടുന്നതാണ് ‘സോ’.

സ്പെയിനായിരുന്നു ‘സോ’യുടെ പ്രധാന വിപണി കേന്ദ്രം. അയ്യായിരത്തോളം കാറുകള്‍ റെനോ ഇവിടെ വിറ്റഴിച്ചിരുന്നു. ബാറ്ററി ചാര്‍ജ് ചെയ്യുന്നതില്‍ ഏറ്റവും കാര്യക്ഷമതയുള്ള ചമേലിന്‍ ചാര്‍ജര്‍ യൂണിറ്റാണു ‘സോ’യില്‍ അവതരിപ്പിക്കുന്നത്. മിഷ്ലിന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് കാറിന്റെ ടയറുകള്‍.ചാര്‍ജിങ്ങ് പുരോഗമിക്കുമ്ബോള്‍ തന്നെ ഹീറ്ററോ എയര്‍ കണ്ടീഷനറോ പ്രവര്‍ത്തിപ്പിച്ചു കാറിനുള്ളിലെ താപനില ക്രമീകരിക്കാന്‍ സഹായിക്കുന്ന പ്രീ കൂളിങ്ങ് സംവിധാനം കാറിലുണ്ട്.

സാധാരണ ഉപയോഗത്തില്‍ വേനല്‍ക്കാലത്ത് 186 മൈല്‍(299.34 കിലോമീറ്റര്‍) വരെയും ശൈത്യകാലത്ത് 124 മൈല്‍(199.56 കിലോമീറ്റര്‍) വരെയുമാണു സഞ്ചാരശേഷിയെന്നാണ് കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. നാലു വര്‍ഷ വാറന്റിയോടെയാണു റെനോ ‘സോ 40’ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.