ഏഷ്യന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ 5-ാം തവണയും എം.സി മേരി കോമിന് കിരീടം

ഏഷ്യന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ 5-ാം തവണയും എം.സി മേരി കോമിന് കിരീടം

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്. ഏഷ്യന് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില് സ്വര്‍്ണം നേടിക്കൊണ്ടാണ് മേരി വിജയ വഴിയില് തിരിച്ചെത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇത് മേരി കോമിന്റെ അഞ്ചാം സ്വര്‍്ണമാണ്. ആകെ ആറു തവണയാണ് മേരി കോം ഏഷ്യന് ചാമ്പ്യന്‍ഷിപ്പില് പങ്കെടുത്തത്. ഇതില്‍ ആറു തവണയും ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു തവണ സ്വര്‍ണം നേടുകയും ചെയ്തു.

വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില് ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തറപറ്റിച്ചത്. സ്‌കോര്: 5-0. 48 കിലോഗ്രാം വിഭാഗത്തില് ഇതാദ്യമായാണ് മേരി കോം സ്വര്‍ണം നേടുന്നത്.

അഞ്ചു അഞ്ചു വര്‍ഷം 51 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരച്ച ശേഷമാണ് അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഭാരം കുറച്ച 48 കിലോഗ്രാം വിഭാഗത്തില് മാറ്റുരയ്ക്കുന്നത്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലാഥര്‍ മത്സരിക്കുന്നുണ്ട്

Leave a Reply

Your email address will not be published.