ചാര്‍ലിയുടെ മറാത്തി പതിപ്പ് ഉടന്‍

ചാര്‍ലിയുടെ മറാത്തി പതിപ്പ് ഉടന്‍

‘ചാര്‍ലി’യായി ദുല്‍ഖര്‍ സല്‍മാനും ടെസ്സയായി പാര്‍വതിയും എത്തിയ ചാര്‍ലി മലയാളി പ്രേഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചാര്‍ലിക്ക് മറാത്തി പതിപ്പ് ഒരുങ്ങുകയാണ്. ‘ദേവാ ചി മായ ദേവാ ഏക് അത്രാങ്കി’ എന്ന് പേരിട്ടിരിക്കുന്ന മറാത്തിപ്പതിപ്പിലെ വീഡിയോ ഗാനം പുറത്തെത്തി.

മുരളി നല്ലപ്പ സംവിധാനം ചെയ്ത ചിത്രത്തില്‍ അങ്കുഷ് ചൗധരിയാണ് ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേജസ്വിനി പണ്ഡിറ്റാണ് പാര്‍വതി അവതരിപ്പിച്ച ടെസ്സയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ്, ബംഗാളി, മറാത്തി ഭാഷകളില്‍ ചാര്‍ലി എത്തുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published.