സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി ഒന്‍പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി ഒന്‍പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ചണ്ഡിഗഡ്: രാജ്യത്തെ നടുക്കി വീണ്ടും ഒരു അപകടം. ചണ്ഡീഗഡിലെ ബാദിണ്ഡ-ബര്‍ണാല ദേശീയപാതയിലെ ബുച്ചോ മാണ്ഡി പട്ടണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പഞ്ചാബിലെ ബാദിണ്ഡ ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. കനത്ത മൂടല്‍മഞ്ഞ് കാരണം ട്രക്ക് ഡ്രൈവര്‍ക്ക് കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമായത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകാന്‍ കയറിയ ബസ് മറ്റൊരു മിനിബസുമായി കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് സഞ്ചരിച്ച ബസില്‍ നിന്നിറങ്ങി വിദ്യാര്‍ത്ഥികള്‍ ഒരു ഫ്‌ലൈ ഓവറിന്റെ ഓരത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്.

പിന്നില്‍ നിന്നും വന്ന ട്രക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും തടസപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു

Leave a Reply

Your email address will not be published.