ഷോക്കിനെ ഭയക്കേണ്ട; റമീസും ഫിദയും നിര്‍മ്മിച്ചു എല്‍ഇഡി ഇസ്തിരിപ്പെട്ടി

ഷോക്കിനെ ഭയക്കേണ്ട; റമീസും ഫിദയും നിര്‍മ്മിച്ചു എല്‍ഇഡി ഇസ്തിരിപ്പെട്ടി

വടകര: വൈദ്യുതി ഉപയോഗം പാടെ കുറയ്ക്കുന്ന പുത്തന്‍ കണ്ടുപിടുത്തവുമായി കടമേരി ആര്‍എസി എച്ച്എസ്്എസിലെ മുഹമ്മദ് റമീസും ഫിദ ഫാത്തിമയും. അപകടം തീരെയില്ലാത്ത എല്‍ഇഡി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടിയാണ് ഇവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ജില്ലാശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വര്‍ക്കിങ് മോഡല്‍ വിഭാഗത്തിലാണ് ഇവരുടെ വേറിട്ട കണ്ടുപിടിത്തം.

എല്‍ഇഡി ബള്‍ബ് കത്തുമ്പോഴുണ്ടാകുന്ന ചൂട് ഉപയോഗിച്ചാണ് ഇസ്തിരിപ്പെട്ടിയുടെ പ്രവര്‍ത്തനം. ഒരു ബള്‍ബ് കത്തുമ്പോഴുണ്ടാകുന്ന 12 ശതമാനം ചൂട് ഉപയോഗിച്ചാണ് ഇസ്തിപ്പെട്ടി ചൂടാക്കുന്നത്. സാധാരണയില്‍ ഒരു ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോള്‍ 1000 വാള്‍ട്ട് വൈദ്യുതി ഉപയോഗിക്കും. എന്നാല്‍ എല്‍ഇഡി ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോള്‍ 200 വാട്ട് വൈദ്യുതി മാത്രമേ ആവശ്യമായി വരുന്നൂള്ളു എന്ന് ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.