ഉള്ളിവില ഉയരുമ്പോള്‍ പകരക്കാരനായെത്തിയ ഉള്‍ട്ടി കളം പിടിച്ചു

ഉള്ളിവില ഉയരുമ്പോള്‍ പകരക്കാരനായെത്തിയ ഉള്‍ട്ടി കളം പിടിച്ചു

കൊച്ചി: ഉള്ളിവില കുതിക്കുന്നു. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 160 രൂപ വരെയെത്തി. ഉള്ളിവില ഉയരുമ്പോള്‍ പകരക്കാരനായെത്തിയ ഉള്‍ട്ടി കളം പിടിച്ചിരിക്കുകയാണ്.

കാഴ്ചയില്‍ ചെറിയുള്ളിക്ക് സമാനമെങ്കിലും സവാള ഇനത്തില്‍ പെട്ടതാണ് ഉള്‍ട്ടി. ഒറ്റ നോട്ടത്തില്‍ ഉള്ളിയെന്നേ പറയൂ. കിലോയ്ക്ക് 50 രൂപ വരെയാണ് വില. ഗുണത്തിലും രുചിയിലും സവാളയോടാണ് സാമ്യം. ആന്ധ്ര, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി കൊണ്ടുവരുന്നത്.

സവാളയ്ക്ക് നിലവില്‍ 50 രൂപയാണ് വില. മഴ കാരണം കുറച്ചു മാസങ്ങളായി ഉള്ളിക്കൃഷിയില്‍ വന്‍ ഇടിവുണ്ടായതാണ് വില കുതിച്ചുയരാന്‍ കാരണം. ഈ അവസരത്തിലാണ് ഉള്‍ട്ടി വിപണി കീഴടക്കിയത്. ആവശ്യക്കാര്‍ ഏറിയതിനാല്‍ കിലോയ്ക്ക് 20 രൂപ ഉണ്ടായിരുന്നിടത്തു നിന്ന് ഉള്‍ട്ടിയുടെ വില 50 രൂപയിലേക്ക് ഉയര്‍ന്നു. സാധാരണഗതിയില്‍ ഉള്‍ട്ടിക്ക് അധികം ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇപ്പോള്‍ ചെറിയുള്ളിക്ക് വില കൂടിയപ്പോഴാണ് ആളുകള്‍ കൂടിയതെന്നും കച്ചവടക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.