‘വംശീയത’ ആശയമാക്കിയുള്ള അന്താരാഷ്ട്ര കവിതാ ഫെസ്റ്റിവലിന് കേരളം വേദിയാകും

‘വംശീയത’ ആശയമാക്കിയുള്ള അന്താരാഷ്ട്ര കവിതാ ഫെസ്റ്റിവലിന് കേരളം വേദിയാകും

തിരുവനന്തപുരം: സ്വേച്ഛാധിപത്യം, വംശീയത എന്നിവക്കെതിരായ കവിതയെ അടിസ്ഥാനമാക്കി നൂറ്റിഇരുപത് ഭാഷകളിലെ കവികള്‍ക്ക് വേദിയൊരു വേദിയാകുകയാണ് കൃത്യ ഇന്റര്‍നാഷണല്‍ കവിത ഫെസ്റ്റിവലിന്റെ പതിനൊന്നാം എഡിഷന്‍. ഭാരത് ഭവന്‍- തിരുവനന്തപുരം, രജാ ഫൗണ്ടേഷന്‍, ന്യൂഡല്‍ഹി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ നീണ്ടുനില്ക്കുന്ന ഉത്സവം വ്യാഴാഴ്ചയാണ് നടക്കുന്നത്. ഉത്സവത്തിന്റെ തൊട്ടുമുന്‍പും തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘടിപ്പിച്ച രണ്ടു പ്രത്യേക പരിപാടികള്‍. ഭാരത് ഭവനില്‍ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത കവി അശോക് വാജ്‌പേയി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കേരളത്തിലെ കവിതാ പ്രേമികള്‍ക്ക് ദേശീയ അന്തര്‍ദേശീയ തരത്തിലുള്ള കവിതകളെ ആസ്വദിക്കാനും അടുത്തറിയാനും അവസരമൊരുക്കുകയാണ് കൃത്യ അന്താരാഷ്ട്ര കവിതാ ഫെസ്റ്റിവല്‍ ചെയ്യുന്നത്. കൃത്യ ഉത്സവം ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കവികളുടെ കവിതകള്‍ക്ക് വേദിയാകുന്നത് ദ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, യൂണിവേഴ്‌സിറ്റി കോളേജ്,എസ് എന്‍ കോളേജ്, ചെമ്ബഴന്തി, മാര്‍ ഇവാനിയസ് കോളേജ്, ആശാന്‍ സ്മാരകം കായിക്കര, മഹാകവി കുമാരന്‍ ആശാന്‍ മെമ്മോറിയല്‍ (തോന്നക്കല്‍) ശ്രീ ഗ്രാമം, സെന്‍ട്രല്‍ പ്രിസണ്‍ എന്നിവയാണ്.

22 അന്താരാഷ്ട്ര കവികള്‍ ഉത്സവത്തില്‍ അവരുടെ കവിതകള്‍ അവതരിപ്പിക്കും. അന്തരിച്ച കവിയും പത്മ വിഭൂഷണ്‍ ജേതാവുമായ ഒഎന്‍വി കുറുപ്പിന് സ്മരാണര്‍ത്ഥമായി ലൈവ് പെയിന്റിംഗും നടത്തും. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഭാരത ഭവനില്‍ നടക്കുന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.