അനുഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ സന്ദേശമാക്കി മലയാളിയുടെ ഇന്നസെന്റ്

അനുഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ സന്ദേശമാക്കി മലയാളിയുടെ ഇന്നസെന്റ്

ഷാര്‍ജ പുസ്തക മേളയില്‍ മലയാളിയുടെ പ്രിയ നടനും, എംപിയുമായ ഇന്നസെന്റിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ സന്ദേശത്തിന് സദസ്സിനെ കൈയ്യില്‍ എടുക്കുവാന്‍ കുറഞ്ഞ സമയം മാത്രമായിരുന്നു ആവശ്യം.’എല്ലാറ്റിനെയും ചിരിയോടെ നേരിടുക, വിജയം നമുക്കായി കാത്തുനില്‍പ്പുണ്ടാവും’ ചിരിയുണര്‍ത്തിയ വാക്കുകളിലൂടെയായിരുന്നു പ്രിയ താരത്തിന്റെ സന്ദേശം.

ഒരുഘട്ടത്തില്‍ ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയ ദിവസങ്ങളില്‍ പതിയെ അതിനെ ചിരിച്ചു കൊണ്ട് നേരിട്ട കഥയായിരുന്നു ഷാര്‍ജ പുസ്തകമേളയില്‍ ഇന്നസെന്റ് സദസ്സിനുമുന്നില്‍ വിവരിച്ചത്. താന്‍ കടന്നുവന്ന വഴികള്‍ നര്‍മ്മത്തോടെ മാത്രമാണ് ഈ താരം അവതരിപ്പിച്ചത്.

ക്ലാസ്സില്‍ തോല്‍ക്കുന്നതില്‍ കാര്യമില്ല ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണാനും കൂടുതല്‍ അനുഭവങ്ങള്‍ സ്വായത്തമാക്കാനും തോല്‍വികളും നേട്ടമായെന്നു വരാം, എന്നുവെച്ച് തോല്‍ക്കണമെന്നല്ല, എന്നാല്‍ തോറ്റു പോയാല്‍ അതില്‍ പരിതപിച്ച് ഇരിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങള്‍ക്കുമുന്നില്‍ വിശാലമായ ലോകമുണ്ട്. എത്രയോ ഉയരത്തിലെത്താന്‍ നിങ്ങള്‍ക്കാവും. അതിന്റെ ഉദാഹരണം തന്നെയാണ് ഞാന്‍, ഇന്നസെന്റ് പറഞ്ഞു.

Leave a Reply

Your email address will not be published.