ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നാലു മുതല്‍ www.bookmyshow.com വഴി ഓണ്‍ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുക.

17ന് കൊച്ചിയില്‍ നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് ലഭിക്കുക. കലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്ക് പീന്നിട് മാറ്റുകയായിരുന്നു.

ബംഗളൂരു എഫ്‌സി, ജംഷഡ്പുര്‍ എഫ്‌സി എന്നീ പുതിയ ടീമുകളും ചേരുന്നതോടെ ഇത്തവണ പത്ത് ക്ലബ്ബുകളാണ് ഐഎസ്എല്‍ പോരിനിറങ്ങുന്നത്. ഫൈനല്‍ ഉള്‍പ്പെടെ 95 മത്സരങ്ങളാണുള്ളത്. ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരങ്ങള്‍.

Leave a Reply

Your email address will not be published.