ജിഷയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ജിഷയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. തനിച്ച് താമസിച്ചു വരികയായിരുന്നു പാപ്പുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജിഷയുടെ അമ്മ ഇപ്പോള്‍ ആഡംബര ജീവിതം നയിക്കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് രാജേശ്വരി. കാറിലാണ് സദാ യാത്ര. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലുകളില്‍ വലിയ തുകകള്‍ ടിപ്പായി നല്‍കുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.

ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. ഈ വീടിന് സൗകര്യം കൂട്ടണമെമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല.

ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.

 

നേരത്തെ, ജിഷയുടെ കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ ഒരു വിഹിതം ആവശ്യപ്പെട്ട് പാപ്പു രംഗത്ത് എത്തിയതും വാര്‍ത്ത‍യായിരുന്നു.

Leave a Reply

Your email address will not be published.