ലോക പ്രശസ്ത ഷെഫ് അന്തരിച്ചു

ലോക പ്രശസ്ത ഷെഫ് അന്തരിച്ചു

ലണ്ടണ്‍: ലോകപ്രശസ്ത ഷെഫ് അന്റോണിയൊ കര്‍ലൂഷോ (80) അന്തരിച്ചു. അന്റോണിയൊ ഇറ്റാലിയന്‍ പാചക കലയുടെ തലതൊട്ടപ്പന്‍ എന്ന പേരില്‍ പ്രശസ്തനായിരുന്നു. ടിവി പരിപാടികളിലും ഭക്ഷണശാലാ ശൃംഖലകള്‍ വഴിയും അനേകരുടെ മനസില്‍ ഇടം നേടിയ അന്റോണിയൊ ലണ്ടനില്‍ വച്ചാണ് ലോകത്തോടെ വിടപറഞ്ഞത്.

റ്റൂ ഗ്രീഡി ഇറ്റാലിയന്‍സ് എന്ന പേരില്‍ അന്റോണിയൊ കര്‍ലൂഷോ പങ്കെടുത്തിരുന്ന ടി.വി പരിപാടി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഷെഫാക്കി ഇദ്ദേഹത്തെ മാറ്റി. ഇതിനു പുറമെ ഭക്ഷണപ്രേമികളുടെ മനസും വയറും നിറയ്ക്കുന്ന കര്‍ലൂഷോ’ എന്ന പേരിലുള്ള ഭക്ഷണശാലാ ശൃംഖലയും ഇദ്ദേഹം നടത്തിയിരുന്നു. നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.