വൈറലായി ഭാവനയുടെ ചിത്രം

വൈറലായി ഭാവനയുടെ ചിത്രം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. ഭാവനയുടെയും ഭാവിവരന്‍ നവീന്റേയും ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് നിര്‍മ്മതാവും നടനുമായ നവീനുമായി പ്രണയത്തിലാവുന്നത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ജനുവരിയില്‍ വിവാഹമുണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് വിവാഹം മാറ്റി വെക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് വിവാഹം മാറ്റുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.