ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റും ഡല്‍ഹിയിലെ പുകമഞ്ഞിന് കാരണമാകുന്നു

ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റും ഡല്‍ഹിയിലെ പുകമഞ്ഞിന് കാരണമാകുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞുണ്ടായതിന് കാരണം കുൈവത്ത്, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റും പാകിസ്താനില്‍ നിന്നുള്ള മഞ്ഞും കാരണമാകുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രജ്ഞരാണ് പുകമഞ്ഞിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഇക്കാലയളവില്‍ അന്തരീക്ഷത്തിന്റെ മുകളിലെ പാളിയിലൂടെ ഈ മേഖലയിലേക്ക് ശക്തമായ വായു സഞ്ചാരമുണ്ടാകാറുണ്ട്.

പൊടികലര്‍ന്ന കാറ്റ് പാകിസ്താനിലൂടെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് ജലകണങ്ങള്‍ കൂടി സ്വീകരിച്ചാണ് ഇന്ത്യയിലെത്തുന്നതെന്നും ശാസത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.പഞ്ചാബിലെ കൃഷിസ്ഥലങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന സമയമായതിനാല്‍ ഇതും പുകമഞ്ഞിന് കാരണമാകുന്നുണ്ട്. പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹി സര്‍ക്കാറിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

സ്‌കൂളുകളില്‍ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചവരെ ഡല്‍ഹിയിലെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും നവംബര്‍ 19നുള്ള ഡല്‍ഹി മാരത്തണ്‍ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അയച്ച കത്തില്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.