ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍

പത്തനംതിട്ട: ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസ് സേനയുടെ അംഗസംഖ്യ കൂട്ടുന്നു. തീര്‍ത്ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പൊലീസുകാരെ വിന്യസിക്കും. ഇത് കൂടാതെ രണ്ട് കമ്പനി എന്‍.ഡി.ആര്‍.എഫും, ആര്‍.എ.എഫും സേവനത്തിന് എത്തും. കൂടാതെ, മകരവിളക്കിന് 400 പൊലീസുകാരെ കൂടി അധിമായി നിയോഗിക്കും.

നവംബര്‍ 15 മുതല്‍ ജനുവരി 20 വരെ ആറ് ഘട്ടങ്ങളിലായാണ് വിവിധ പൊലീസ് സംഘങ്ങള്‍ സേവനത്തിന് എത്തുക. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും പൊലീസ് സംഘത്തിന് നേതൃത്വം കൊടുക്കുക, കൂടുതലായി നീരീക്ഷണ ക്യാമറകളും സ്ഥാപിക്കും. തിക്കും തിരക്കും കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഉണ്ടാകും. മാത്രമല്ല, ലഹരി കടത്ത് തടയുന്നതിന് തമിഴ്‌നാട് പൊലീസുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.