ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശിവസേന

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശിവസേന

മുംബൈ: ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍ ശിവസേന തനിച്ച് മത്സരിക്കുന്നു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ നടപ്പാക്കിയതിലൂടെ ജനപിന്തുണ നഷ്ടപ്പെട്ട ബി.ജെ.പിയോടൊപ്പം മത്സരിക്കുന്നതിന്റെ അപകടം മുന്നില്‍ കണ്ടാണ് ശിവസേന തനിച്ച് മത്സരിക്കാന്‍ ഒരുങ്ങതെന്നാണ് സൂചന. ഡിസംബറില്‍ നടക്കുന്ന തെഞ്ഞെടുപ്പില്‍ സേന 75 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് രാജ്യസഭാ എം.പിയും ശിവസേന നേതാവുമായ അനില്‍ ദേശായി വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്നേക്കും. രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തില്‍ നിന്ന് ലഭിക്കുന്ന വലിയ ജനപിന്തുണയും പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതും ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published.