ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന് മുമ്പ് ദേശീയഗാനം വെയ്ക്കാന്‍ മറന്നു പോയതിന് ക്ഷമ ചോദിച്ച് കെ.സി.എ

ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന് മുമ്പ് ദേശീയഗാനം വെയ്ക്കാന്‍ മറന്നു പോയതിന് ക്ഷമ ചോദിച്ച് കെ.സി.എ

കൊച്ചി : ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന് മുന്നോടിയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദേശീയഗാനം പാടിക്കാന്‍ മറന്നു പോയെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്. മഴമുലം വൈകിയ മത്സരം തുടങ്ങാനുള്ള തിരക്കിനിടയില്‍ ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും ദേശീയഗാനം ചൊല്ലാന്‍ എല്ലാവരും മറന്നു പോയതാണെന്നും ആരും ഓര്‍മ്മിപ്പിച്ചിരുന്നില്ലെന്നും ജയേഷ് ജോര്‍ജ്ജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

29 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഗ്രീന്റഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നത്. ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇത്. മഴ കാരണം രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ കളി എട്ടോവറാക്കി ചുരുക്കിയിരുന്നു. ഗ്രൗണ്ടില്‍ മികച്ച ഡ്രൈനേജ് സംവിധാനമൊരുക്കിയതിനാല്‍ മഴതോര്‍ന്ന് ഒരു മണിക്കൂറിനകം കളി തുടങ്ങാന്‍ സാധിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് ജയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.