ലോകം ജൈവ വിപണിയിലേക്ക്; ഓര്‍ഗാനിക് കോണ്‍ഗ്രസിന് തുടക്കമായി

ലോകം ജൈവ വിപണിയിലേക്ക്; ഓര്‍ഗാനിക് കോണ്‍ഗ്രസിന് തുടക്കമായി

ദില്ലി: 19ാം വേള്‍ഡ് ഓര്‍ഗാനിക് കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ തുടക്കമായി. ലോകം ജൈവ വിപണിയിലേക്ക് എന്ന ലക്ഷ്യവുമായി നടത്തുന്ന ഓര്‍ഗാനിക് കോണ്‍ഗ്രസ് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. കേരളത്തിന്റെ ജൈവ ഉല് ന്നങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ കേരളത്തിന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും, ഗവേഷകരും പങ്കെടക്കുന്ന മേളയുടെ ലക്ഷ്യം ജൈവകൃഷിക്ക് ലോകമെമ്ബാടും സ്വീകാര്യത നേടിക്കൊടുക്കുക, ലോകത്തെ തന്നെ ജൈവപിവണിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ്. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന മേളയില്‍ കേരളത്തില്‍ നിന്നുള്ള ജൈവ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

കേരളത്തിന്റെ ജൈവോത്പ്പന്നങ്ങള്‍ ലോകത്തിന് പരിജയപ്പെടുത്തുക, ലോക ജൈവപിണയിലേക്ക് കര്‍ഷകരെ ചുവടുവെയ്പ്പിക്കുക , തുടങ്ങിയ ലക്ഷ്യങ്ങലോടെ കേരളം ഒരുക്കിയ പ്രദര്‍ശനം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് കീടനാശിനി ഉപയോഗത്തിന് കടുത്ത നിയന്ത്രണം കൊണ്ട് വരുമെന്ന് മന്ത്രി പറഞ്ഞു. കേരഷത്തിലെ ജൈവ കര്‍ഷകരെ സഹായിക്കുന്നതിന് തുടങ്ങിയ അപേട പായ്ക്ക് ഹൗസ് എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജീവക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ വിസ്ഥാനങ്ങളില്‍ നിന്നും 1500ഓളം കര്‍ഷകരും, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഗവേഷകരും പങ്കെടുക്കുന്ന കോണ്‍ഗ്രസില്‍ കര്‍ഷകര്‍ക്കായി നിരവധി ചര്‍ച്ചകളും നടത്തുന്നുണ്ട്. നാളെ മേള സമാപിക്കും.

Leave a Reply

Your email address will not be published.