ട്വന്റി ട്വന്റി മത്സരം: അഭിനന്ദനവുമായി ഡി ജി പി

ട്വന്റി ട്വന്റി മത്സരം: അഭിനന്ദനവുമായി ഡി ജി പി

തിരുവനന്തപുരം: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ട്വന്റി-ട്വന്റി മത്സരത്തിന് കൃത്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയ പോലീസുകാര്‍ക്ക് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ അഭിനന്ദന കത്ത്. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത് .

കാണികളുടെ ആവേശം തടയാന്‍ ശ്രമിക്കരുതെന്ന് ഐ ജി ആദ്യമേ നിര്‍ദേശം നല്‍കിയിരുന്നു . മഴ കൂടി എത്തിയതോടെ പോലീസിന്റെ ജോലി ഇരട്ടിയായി. തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം ഗതാഗത നിയന്ത്രണത്തിനും പോലീസ് മികവ് കാട്ടി . കാണികളുടെ ആവേശത്തില്‍ കൈകടത്താതെ തന്നെ മികച്ച സുരക്ഷ ഒരുക്കിയ പോലീസിന്റെ മികവ് ബി.സി.സി.ഐ.യും എടുത്തു പറഞ്ഞിരുന്നു .

Leave a Reply

Your email address will not be published.